ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

കൊല്ലം ജില്ലയിൽ സഹ്യന്റെ മടിത്തട്ടിൽ കല്ലടയാറിന്റെ തീരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പത്തനാപുരം.

   മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായി പത്താനാപുരം താലൂക്കിൽ ഉൾപ്പെട്ട തലവൂർപട്ടാഴിപട്ടാഴിവടക്കേക്കരപിറവന്തൂർവിളക്കുടിപത്തനാപുരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന  ഭൂപ്രദേശമാണ് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പരിധി.  ചരിത്രരേഖകളിൽ 10 ആനകളെ ഒരുമിച്ചു കെട്ടിയിരുന്ന സ്ഥലം പത്തനാപുരം ആയി മാറിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.  പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന് 1961 -ൽ ബഹുമാന്യനായ ശ്രീ. പട്ടം. എ. താണുപിള്ള തറക്കല്ലിടുകയും ബഹുമാന്യനായ ശ്രീ. ആർ. ശങ്കർ 1962 ൽ കെട്ടിടം ഉദ്ഘാടനം ചെയ്യുകയും ചെയ്തിട്ടുളളതാണ്.

കാർഷിക മേഖലയായ ഇവിടെ ഇഞ്ചിമരച്ചീനികുരുമുളക്കശുവണ്ടിനെല്ല്റബ്ബർ എന്നിവ കൃഷി ചെയ്തു വരുന്നു.  കല്ലടയാറും അച്ചൻകോവിലാറും ബ്ലോക്ക് പരിധിയിലെ ഒഴുകുന്ന നദികളാണ്.  കോന്നിപുനലൂർ ഡിവിഷനുകളിൽ ഉൾപ്പെട്ട അച്ചൻകോവിൽ വനംമേഖല ഉൾപ്പെടെയുള്ള മനോഹരമായ ടൂറിസം സ്പോട്ടുകളും ഹരിതാഭമായ ഭൂപ്രദേശങ്ങളും ഈ ബ്ലോക്ക് പരിധിയിൽ ഉൾപ്പെടുന്നു.  പുനലൂർ-പത്തനംതിട്ട-മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ -8  പത്തനാപുരത്തിനെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പത്തനാപുരം താലൂക്ക് ആശുപത്രികൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്വ്യവസായ വകുപ്പ് ഓഫീസ്ക്ഷീരവികസന ഓഫീസ്ഐസിഡിഎസ് പ്രോജക്ട് ഓഫീസ്പട്ടികജാതി വികസന ഓഫീസ്അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് എന്നീ ഓഫീസുകളും പ്രവർത്തിക്കുന്നു. വെള്ളംതെറ്റിപുന്നലകറവൂർമാങ്കോട്മുള്ളുമലകല്ലേരി കോളനികളിലായി ഹിന്ദു-കാണിക്കാർമലവേടർമലപണ്ടാരംഉള്ളാടൻ സമുദായങ്ങളിൽ ഉൾപ്പെട്ട 220 പട്ടികവർഗ്ഗ കുടുംബങ്ങളിലായി  ഏകദേശം 660 പട്ടികവർഗ്ഗക്കാർ ബ്ലോക്ക് പരിധിയിൽ താമസിക്കുന്നു.