ഒറ്റ നോട്ടത്തില്‍

തദ്ദേശസ്വയംഭരണ സ്ഥാപനം ഒറ്റനോട്ടത്തിൽ

സമ്പൂർണ്ണ വയോജന സൗഹൃദ, ശിശുസൗഹൃദ ബ്ലോക്ക് എന്ന കാഴ്ചപ്പാടോടു കൂടി  ബ്ലോക്ക് പഞ്ചായത്ത്  നിരവധിയായ പദ്ധതികൾ ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഏറ്റെടുത്ത് വരുന്നു.  സാധാരണ ജനങ്ങൾക്ക് ഉപജീവന ഉപാധി സൃഷ്ടിക്കുന്നതിനും സേവന, ഉൽപ്പാദന, പശ്ചാത്തല മേഖലകളുടെ സമഗ്ര വികസനത്തിനും ഉതകുന്ന പ്രവർത്തനങ്ങൾ വാർഷിക പദ്ധതിയിലൂടെ ഏറ്റെടുക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിനു കഴിഞ്ഞിട്ടുണ്ട്. സമ്പൂർണ്ണ ക്ഷീര സുരക്ഷാ ബ്ലോക്ക് എന്ന ലക്ഷ്യത്തോടു കൂടി ക്ഷീരകർഷകർക്ക് കന്നുകാലികളെ നൽകുന്നതോടൊപ്പം സബ്സിഡി ആനുകൂല്യങ്ങൾ മുടക്കം കൂടാതെ ബ്ലോക്ക് പഞ്ചായത്ത് വിതരണം ചെയ്തു വരുന്നു.  ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനു മെയിന്റനൻസ് ഗ്രാന്റ് റോഡിതരവും, ഹെൽത്ത് ഗ്രാന്റും വിനിയോഗിച്ച് പത്തനാപുരം താലൂക്ക് ആശുപത്രി, വിളക്കുടി എഫ് എച്ച് സി എന്നീ ആരോഗ്യസ്ഥാപനങ്ങൾ വഴി പൊതുജനാരോഗ്യ മേഖലയിൽ ബ്ലോക്ക് പഞ്ചായത്ത്  കാര്യക്ഷമമായി ഇടപെട്ട് വരുന്നു.  ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികളുടേയും, പാലിയേറ്റീവ് രോഗികളുടേയും , വയോജനങ്ങളുടേയും ക്ഷേമത്തിനും അവരുടെ മാനസികോല്ലാസത്തിനും പ്രാധാന്യം നൽകിയിട്ടുള്ള വേറിട്ട പദ്ധതികൾ വാർഷിക പദ്ധതിയിൽ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു. സ്കൂളുകളിലും , പൊതു ഇടങ്ങളിലും  ശുചിത്വമാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കൊണ്ട് മാലിന്യ മുക്ത നവകേരളം എന്ന ആശയത്തിലേക്ക് ബ്ലോക്ക് പഞ്ചായത്ത് നീങ്ങിക്കൊണ്ടിരിക്കുന്നു.  പ്രദേശത്തിന്റെ കാർഷിക അഭിവൃദ്ധിക്കും വനാതിർത്തി പ്രദേശങ്ങളിൽ കർഷകരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിക്കൊണ്ട് വന്യമൃഗ ശല്യം തടയുന്നതിനും കാർബൺ ന്യൂട്രൽ ബ്ലോക്ക് എന്ന കാഴ്ചപ്പാടിൽ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തിലൂടെയും വികസന കാഴ്ചപ്പാടോടുകൂടിയുള്ള വേറിട്ട പ്രവർത്തനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് വരുന്നു. 

പൊതുവിവരങ്ങൾ

ബ്ലോക്ക് പഞ്ചായത്ത്           പത്തനാപുരം

വിസ്തീർണ്ണം                        284.89

താലൂക്ക്                             പത്തനാപുരം

ജില്ല                                  കൊല്ലം

അതിർത്തികൾ

വടക്ക്                               പത്തനംതിട്ട, കോന്നി ബ്ലോക്കുകൾ

കിഴക്ക്                              അഞ്ചൽ ബ്ലോക്ക്

തെക്ക്                               അഞ്ചൽ, വെട്ടിക്കവല ബ്ലോക്കുകൾ

പടിഞ്ഞാറ്                         വെട്ടിക്കവല, പറക്കോട് ബ്ലോക്കുകൾ

ജനസംഖ്യ

പുരുഷൻമാർ                      76517

സ്ത്രീകൾ                             95312

ആകെ                              171829

പട്ടികജാതി

പുരുഷൻമാർ                      12142

സ്ത്രീകൾ                             88172

ആകെ                              25622

പട്ടികവർഗ്ഗം  

പുരുഷൻമാർ                      452

സ്ത്രീകൾ                             472

ആകെ                              924

ബ്ലോക്ക് പഞ്ചായത്തിലെ പൊതുവിതരണം

പൊതുമേഖല                      സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ

പ്രധാന ഹൈവേകൾ         കൊല്ലം – ചെങ്കോട്ട ഹൈവേ

                                        പത്തനാപുരം - ചെങ്കോട്ട ഹൈവേ

                                        പത്തനാപുരം – കായംകുളം

                                        കുന്നിക്കോട് – കോന്നി

റെയിൽപാത                     കൊല്ലം ചെങ്കോട്ട

പ്രധാന റെയിൽവേ സ്റ്റേഷൻ         ആവണീശ്വരം

എയ്ഡഡ് കോളേജുകൾ              2

ഹൈസ്കൂൾ                                   13

എയ്ഡഡ് ഹൈസ്കൂൾ                  4

ഗവ. യു പി സ്കൂൾ                           7

അൺ എയ്ഡഡ് യു പി സ്കൂൾ        9

ഗവ.എൽ പി സ്കൂൾ                        34

എയ്ഡഡ് എൽ പി സ്കൂൾ             4

അങ്കണവാടികൾ                         185

പ്രൈമറി ഹെൽത്ത് സെന്റർ         6

കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ       1

സർക്കാർ ആശുപത്രികൾ              7

സ്വകാര്യ ആശുപത്രികൾ               5

പ്രധാന ശുദ്ധജല പദ്ധതികൾ        1

പ്രധാന വ്യവസായ സ്ഥാപനങ്ങൾ  73

മൃഗാശുപത്രികൾ                           6

ആയൂർവേദാശുപത്രികൾ               5

ക്ഷീരസഹകരണ സംഘങ്ങൾ       25

എസ് സി /എസ് റ്റി നഗറുകൾ       152

എസ് റ്റി നഗറുകൾ                       4