ഒറ്റ നോട്ടത്തില്‍
കൊല്ലം ജില്ലയിൽ സഹ്യന്റെ മടിത്തട്ടിൽ കല്ലടയാറിന്റെ തീരത്തിൽ സ്ഥിതി ചെയ്യുന്ന മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായി പത്താനാപുരം താലൂക്കിൽ ഉൾപ്പെട്ട തലവൂർ, പട്ടാഴി, പട്ടാഴിവടക്കേക്കര, പിറവന്തൂർ, വിളക്കുടി, പത്തനാപുരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെുന്ന ഭൂപ്രദേശമാണ് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പരിധി. കാർഷിക മേഖലയായ ഇവിടെ ഇഞ്ചി, മരച്ചീനി, കുരുമുളക്, കശുവണ്ടി, നെല്ല്, റബ്ബർ എന്നിവ കൃഷി ചെയ്തു വരുന്നു. കല്ലടയാറും അച്ചൻകോവിലാറും ബ്ലോക്ക് പരിധിയിലെ ഒഴുകുന്ന നദികളാണ്. കോന്നി, പുനലൂർ ഡിവിഷനുകളിൽ ഉൾപ്പെട്ട അച്ചൻകോവിൽ വനംമേഖല ഉൾപ്പെടെയുള്ള മനോഹരമായ ടൂറിസം സ്പോട്ടുകളും ഹരിതാഭമായ ഭൂപ്രദേശങ്ങളും ഈ ബ്ലോക്ക് പരിധിയിൽ ഉൾപ്പെടുന്നു. പുനലൂർ-പത്തനംതിട്ട-മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ -8 പത്തനാപുരത്തിനെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പത്തനാപുരം താലൂക്ക് ആശുപത്രി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, വ്യവസായ വകുപ്പ് ഓഫീസ്, ക്ഷീരവികസന ഓഫീസ്, ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് എന്നീ ഓഫീസുകളും പ്രവർത്തിക്കുന്നു. വെള്ളംതെറ്റി, പുന്നല, കറവൂർ, മാങ്കോട്, മുള്ളുമല, കല്ലേരി കോളനികളിലായി ഹിന്ദു-കാണിക്കാർ, മലവേടർ, മലപണ്ടാരം, ഉള്ളാടൻ സമുദായങ്ങളിൽ ഉൾപ്പെട്ട 220 പട്ടികവർഗ്ഗ കുടുംബങ്ങളിലായി ഏകദേശം 660 പട്ടികവർഗ്ഗക്കാർ ബ്ലോക്ക് പരിധിയിൽ താമസിക്കുന്നു.
ബ്ലോക്ക്പഞ്ചായത്ത് ഡിവിഷനുകൾ
പട്ടാഴി വടക്കേക്കര
കുണ്ടയം
പത്തനാപുരം
മാങ്കോട്
കടയ്ക്കാമൺ
പുന്നല
പിറവന്തൂർ
കമുകുംചേരി
ഇളമ്പൽ
കുന്നിക്കോട്
തലവൂർ
നടുത്തേരി
പിടവൂർ
പട്ടാഴി