ദുരന്തനിവാരണ പദ്ധതി
ദുരന്തനിവാരണ പദ്ധതി
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായും അല്ലാതെയും ഉണ്ടാകുന്ന ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനും ദുരന്തങ്ങളെ കാര്യക്ഷമമായി പ്രതിരോധിക്കുന്നതിനും അതിജീവിത ക്ഷമത നേടുന്നതിനും പദ്ധതികൾ വിഭാവനം ചെയ്യുന്നു. പൈതൃക സ്ഥലങ്ങൾ , പരിസ്ഥിതി ലോല പ്രദേശങ്ങൾ എന്നിവ മാപ്പ് ചെയ്തു കൊണ്ട് ബ്ലോക്ക് തല വെബ് സൈറ്റ് രൂപീകരണത്തിന് ലക്ഷ്യമിടുന്നു. സ്കൂൾ കുട്ടികൾക്ക് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പരിശീലനങ്ങളും ക്ലാസ്സുകളും സംഘടിപ്പിക്കുന്നു. യുവാക്കളെ തിരഞ്ഞെടുത്തു കൊണ്ട് ബ്ലോക്ക് തലത്തിൽ നിവാരണ സേന രൂപീകരിക്കുന്നു. വെള്ളപ്പൊക്കം, മണ്ണൊലിപ്പ് എന്നിവ തടയുന്നതിന് വേണ്ടി ഭൂമി തട്ടു തിരിക്കൽ പ്രവർത്തികൾ തൊഴിലുറപ്പിന്റെ സഹായത്തോടെ ഏറ്റെടുത്ത് പരിസ്ഥിതി സൗഹൃദവിളകൾ നട്ടുപിടിപ്പിക്കും. വനം വകുപ്പുമായി ചേർന്ന് വനംവകുപ്പുമായി ചേർന്ന് വനവത്ക്കരണ പദ്ധതി നടപ്പിലാക്കും. കല്ലടയാറിന്റെ തീരത്ത് മണ്ണൊലിപ്പ് തടയുന്നതിന് വേണ്ടി തൊഴിലുറപ്പിന്റെ സഹായത്തോടെ മുളംതൈകൾ വെച്ചുപിടിപ്പിക്കും. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനും അന്തരീക്ഷത്തിലെ ചൂടും കുറയ്ക്കുന്ന വിധത്തിലുള്ള കാർബൺ ന്യൂട്രൽ പ്രോജക്ടുകൾ ഏറ്റെടുക്കും. ജലസംഭരണ പ്രവർത്തികൾ ഏറ്റെടുത്ത് ശുദ്ധജല ലഭ്യത ഉറപ്പാക്കും . കാർഷിക വിളകളെ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് സോളാർ ഫെൻസിംഗ് , ടിൻ ഷീറ്റ് എന്നിവ ഉപയോഗിച്ചുള്ള പദ്ധതികൾ തയ്യാറാക്കും.
എംജിഎൻആർജിഎസ് ഉം ഇറിഗേ,ൻ വകുപ്പുമായി സംയോജിപ്പിച്ച് പ്രളയം ഒഴിവാക്കാനായി പുഴകളുടെ കൈത്തോടുകൾ, കനാലുകൾ, നീർച്ചാലുകൾ എന്നിവിടങ്ങളിൽ പ്രളയം മൂലം അടിഞ്ഞുകൂടിയ ചെളി, മണ്ണ്, എക്കൽ എന്നിവ നീക്കം ചെയ്ത് പ്രളയസാധ്യത ഒഴിവാക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.
ഉല്പാദനം വർദ്ധിപ്പിക്കുക, പ്രളയമുൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുടെ സാധ്യത കുറയ്ക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി നീർത്തട വികസന പദ്ധതികൾ പുനരാരംഭിക്കുന്നതിന് വേണ്ടി നീരുറവ് പദ്ധതിയിലൂടെ വിവിധ ജലസ്രോതസ്സുകൾ പുനരുദ്ധരിക്കുകയും മണ്ണ്, ജലസംരക്ഷണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. ഉൽപ്പാദനമേഖലയിൽ പ്രളയസാദ്ധ്യതകൾ ഒഴിവാക്കാൻ കഴിയുന്ന വിധത്തിൽ ജലസ്രോതസ്സുകളുടെ സംരക്ഷണവും പുനരുദ്ധാരണവും നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവ മുൻ നിർത്തി പ്രോജക്ടുകൾ നടപ്പിലാക്കും.