പത്തനാപുരം ബ്ലോക്ക്പഞ്ചായത്ത്
ഗ്രാമീണ ജനങ്ങളുടെ സാമൂഹിക, സംസ്ക്കാരിക, സാമ്പത്തിക, അടിസ്ഥാന വികസനത്തിന് നേതൃത്വം നൽകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ബ്ലോക്ക് പഞ്ചായത്ത്. ഗ്രാമപഞ്ചായത്തുകളെയും ജില്ലാ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഘടകമാണ് ബ്ലോക്ക് പഞ്ചായത്ത്. വിവിധ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുകയും ഏകോപിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. അടിസ്ഥാന സൗകര്യ വികസനം, കാർഷിക വികസനം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വനിതാ-ശിശു ക്ഷേമം, സാമൂഹ്യസുരക്ഷ, പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിലൂടെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സുതാര്യവും കാര്യക്ഷമവുമായ ഭരണത്തിലൂടെ സമഗ്ര വികസനം കൈവരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്. ജനകീയ ആവശ്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് മികച്ച സേവനവും സകല മേഖലകളുടെയും സമഗ്ര പുരോഗതിയും ഉറപ്പാക്കാൻ ഭരണസമിതി...
അജിത് കൃഷ്ണ. ആർ.
പ്രസിഡൻ്റ്
പൊന്നമ്മ ജയൻ
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
സി. ആർ. സൂര്യനാഥ്
ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി
സനിത തോമസ്
ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ജെസി തോമസ്
ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി
പ്രദീപ് കുമാർ. റ്റി. വി.
സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
കൊല്ലം ജില്ലയിൽ സഹ്യന്റെ മടിത്തട്ടിൽ കല്ലടയാറിന്റെ തീരത്തിൽ സ്ഥിതി ചെയ്യുന്ന മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായി പത്താനാപുരം താലൂക്കിൽ ഉൾപ്പെട്ട തലവൂർ, പട്ടാഴി, പട്ടാഴിവടക്കേക്കര, പിറവന്തൂർ, വിളക്കുടി, പത്തനാപുരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെുന്ന ഭൂപ്രദേശമാണ് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പരിധി. കാർഷിക മേഖലയായ ഇവിടെ ഇഞ്ചി, മരച്ചീനി, കുരുമുളക്, കശുവണ്ടി, നെല്ല്, റബ്ബർ എന്നിവ കൃഷി ചെയ്തു വരുന്നു. കല്ലടയാറും അച്ചൻകോവിലാറും ബ്ലോക്ക് പരിധിയിലെ ഒഴുകുന്ന നദികളാണ്. കോന്നി, പുനലൂർ ഡിവിഷനുകളിൽ ഉൾപ്പെട്ട അച്ചൻകോവിൽ വനംമേഖല ഉൾപ്പെടെയുള്ള മനോഹരമായ ടൂറിസം സ്പോട്ടുകളും ഹരിതാഭമായ ഭൂപ്രദേശങ്ങളും ഈ ബ്ലോക്ക് പരിധിയിൽ ഉൾപ്പെടുന്നു. പുനലൂർ-പത്തനംതിട്ട-മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ -8 പത്തനാപുരത്തിനെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പത്തനാപുരം താലൂക്ക് ആശുപത്രി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, വ്യവസായ വകുപ്പ് ഓഫീസ്, ക്ഷീരവികസന ഓഫീസ്, ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്...